തിക്കോടി :തിക്കോടി പഞ്ചായത്തിലെ പുതുതായി നിർമ്മാണം നടത്തിയ റെയിൽവേ അണ്ടർപാസിൽ കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാവുന്നു.അണ്ടർപാസിന്റെ വലിയൊരു ഭാഗം വെള്ളക്കെട്ടിൽ മുങ്ങിയതോടെ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.

മഴ പെയ്യുമ്പോഴൊക്കെ ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത് നിർമ്മാണ സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയതായിരുന്നു.വെള്ളം ഒഴുകിപ്പോകാനുള്ള മതിയായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്നാണ് ആരോപണം. നിർമ്മാണം കഴിഞ്ഞിട്ടുള്ള ആദ്യ മഴയിൽ സ്ഥിതി ഇങ്ങനെ ആയാൽ മഴ ശക്തമായാൽ അണ്ടർപാസ് പൂർണമായും വെള്ളത്തിനടിയിലാകുന്ന സാഹചര്യമുണ്ടാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

സ്കൂൾ വിദ്യാർത്ഥികൾ, തൊഴിലാളികൾ, രോഗികളുമായി പോകുന്ന വാഹനങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ ദിനംപ്രതി ഈ വഴിയാണ് ആശ്രയിക്കുന്നത്. 

എന്നാൽ മഴക്കാലത്ത് അണ്ടർപാസ് ഉപയോഗിക്കുന്നത് അപകടഭീഷണി നിറഞ്ഞതാകുകയാണ്.

പ്രശ്നത്തിന് സ്ഥിരപരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെട്ടു.

KDesk News 📍 തിക്കോടി പഞ്ചായത്ത്

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------