31-12-2024 വരെ ചുമത്തപ്പെട്ട പിഴകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം കുറവ് ചെയ്ത തുക 2026 ഏപ്രിൽ 30-നകം അടച്ചു തീർക്കേണ്ടതാണ്. കോടതിയിലേക്ക് കൈമാറാത്തതും കോമ്പൗണ്ട് ചെയ്യാവുന്നതുമായ (Compoundable) എല്ലാ കേസുകൾക്കും ഈ ഇളവ് ബാധകമാണ്.

വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ആദ്യം അപേക്ഷ നല്‍കണം. https://services.mvd.kerala.gov.in/etax/ എന്ന പോർട്ടലിൽ വാഹന നമ്പർ, ചാസി നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ പിഴ വിവരങ്ങൾ ലഭ്യമാകും. ഒറിജിനൽ പിഴത്തുകയ്ക്കൊപ്പം ഇളവ് ലഭിച്ച തുകയും പോർട്ടലിൽ പ്രദർശിപ്പിക്കും. ഇവിടെ നിന്നും നേരിട്ട് പണമടച്ച് ഇ-ചെല്ലാൻ സ്റ്റാറ്റസ് പുതുക്കാവുന്നതാണ്.

നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കോമ്പൗണ്ട് ചെയ്യാവുന്ന കേസുകൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനായി അതത് ജില്ലകളിലെ ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസുകളെ (District Nodal Office) സമീപിക്കാവുന്നതാണ്.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------