തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) സംഘടിപ്പിച്ച ദേശീയ മേരിറ്റ്-കമ്മ്-മീൻസ് സ്കോളർഷിപ്പ് (NMMS) പരീക്ഷയുടെ 2026ലെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ജനുവരി 21-ന് നടന്ന പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഇനി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം.
പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് 9 മുതൽ 12 വരെ ക്ലാസുകളിലായി പ്രതിവർഷം ₹12,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന പദ്ധതിയാണ് എൻ.എം.എം.എസ്.
ഫലം പരിശോധിക്കാൻ വിദ്യാർത്ഥികൾ https://nmmse.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകണം. പ്രസിദ്ധീകരിച്ചിട്ടുണ്ട്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------
