കോഴിക്കോട്: കോൺഗ്രസ് വിട്ട്സി പിഎമ്മിൽ എത്തിയ കെ പി അനിൽകുമാർ ഇനി പാർട്ടി കോഴിക്കോട് ജില്ല ഘടകത്തിൽ പ്രവർത്തിക്കും.എഐസിസി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണത്തിന്റെ പേരിൽ 2021 സെപ്റ്റംബറിൽ ആണ് സംഘടന ചുമതലമുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി അനിൽകുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. ഇതോടെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച അനിൽകുമാർ പിന്നീട് എകെജി സെന്ററിൽ എത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.