കോഴിക്കോട്: ഗവർണറുടെ അപ്രതീക്ഷിതമായ കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സന്ദർശനം  പോലീസിനെ പ്രതിസന്ധിയിലാക്കി. ജനബാഹുല്യമുള്ള മിഠായിത്തെരുവിൽ എത്തിയ ഗവർണർ  താൻ ഹലുവ വാങ്ങാൻ ആണ് വന്നതെന്നും എനിക്ക് ഈ നാട്ടുകാർ സുരക്ഷ ഒരുക്കുമെന്നും തനിക്ക് ഭയമില്ലെന്നും പോലീസിനെ അറിയിച്ചു. തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ല എന്നും ആക്രമിക്കണമെന്ന് ഉള്ളവർ നേരിട്ട് വരട്ടെ. സുരക്ഷ ആവശ്യമില്ലെന്ന് ഡിജിപി രേഖാമൂലം ഗവർണർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കാലിക്കറ്റ് സർവകശാല കാമ്പസിൽ പ്രതിരോധ വലയം തീർത്ത പോലീസ് ഗവർണർക്ക് സുരക്ഷ നൽകി. പെൺകുട്ടികൾ അടക്കം എസ്എഫ്ഐയുടെ നിരവധി പ്രവർത്തകർ ഇന്നലെ അറസ്റ്റിലായി. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത ഗവർണർ മിഠായി തെരുവിലൂടെ ഇന്നലെ ശരിക്കും റോഡ് ഷോ നടത്തി.