തിരുവനന്തപുരം:മുത്തശ്ശി വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയും സംഗീതജ്ഞയുമായ ആർ സുബ്ബ ലക്ഷ്മി (87)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയ നടിയാണ്.
കല്യാണരാമൻ,നന്ദനം,തിളക്കം, പാണ്ടിപ്പട, സി ഐ ഡി മൂസ, സൗണ്ട് തോമ, രാപ്പകൽ, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 27 വർഷം സംഗീത അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
