ന്യൂഡൽഹി : പാർലമെന്റിൽ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുയെയും പ്രസ്താവനക്കെതിരെയും അക്രമികൾക്ക് പാസ് നൽകിയ ബിജെപി എംപിമാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് പ്രതിഷേധിച്ച 78 എംപിമാരെ ഇരുസഭകളിൽ നിന്നും സസ്പെൻഡ് ചെയ്തു. ആകെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 92 ആയി. രാജ്യസഭയിൽ നിന്നും 45 ലോകസഭയിൽ നിന്നും 33 പ്രതിപക്ഷ അംഗങ്ങളെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാർ പാർലമെന്റ് പടിയിലിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തു. 22ന് അവസാനിക്കുന്ന ശൈത്യകാല സമ്മേളനം വരെയാണ് സ്പെൻഡ് ചെയ്യപ്പെട്ടത്.