കണ്ണൂർ: കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരവും ആണ് ഈ യാത്രകള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്നും അത് കൊണ്ട് ഭരണ പക്ഷം പ്രതിപക്ഷത്തിന്‍റെ  പ്രവര്‍ത്തനം കണ്ട് പ്രകോപിതരാകരുത്. ഞങ്ങൾ തളിപ്പറമ്പിലേക്കു വരുമ്പോൾ ബസിനു മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്തു സംഭവിക്കും? റോഡരികിൽ നിന്നവർ  സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു..