മലപ്പുറം: കോഴിക്കോട് കടപ്പുറത്ത് വ്യാഴാഴ്ച നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്ക്. റാലിയിൽ പങ്കെടുക്കേണ്ടതില്ലന്ന്കെ പിസിസി പ്രസിഡണ്ട് കെ സുധാകരൻ അറിയിച്ചതാണ് വിവരം. കെപിസിസി നിർദ്ദേശം ലംഘിച്ച് ആചാരം ഫൗണ്ടേഷൻ നേതൃത്വത്തിൽ മലപ്പുറത്ത് നവംബർ മൂന്നിന് പലസ്തീൻ ഐക്യദാർഢ്യം റാലി നടത്തിയതിന്റെ പേരിൽ ആണ് നടപടി.