തിരുവനന്തപുരം : ഇന്ന് അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 23/11/2023 വ്യാഴം അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ കോഴിക്കോട് കണ്ണൂർ കാസർകോട് മലപ്പുറം ഇടുക്കി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെറുപ്പളശ്ശേരി ഉപജില്ലകൾക്കും അവധി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കൊല്ലം കോട്ടയം എറണാകുളം വയനാട് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചെറുപ്പശ്ശേരി ഒഴികെയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രവർത്തി ദിനമായിരിക്കും. വയനാട് ജില്ലയിൽ 24 നും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചെറുപ്പളശ്ശേരി ഒഴികെയുള്ള ഉപജില്ലകളിൽ നിന്നുള്ളവർക്ക് 27 എറണാകുളത്തും കൊല്ലത്തും 28നും കോട്ടയത്ത് 29 ക്ലസ്റ്റർ പരിശീലനം നടക്കുക.
