കോഴിക്കോട്: കാസർകോട് കണ്ണൂർ വയനാട് ജില്ലകളിലെ പര്യടനത്തിനുശേഷം നവ കേരള സദസ്സ് വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. ഇതിനായി 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായത്. വെള്ളിയാഴ്ച രാവിലെ വടകര നാരായണ നഗർ ഗ്രൗണ്ടിൽ 9 മണിക്ക് നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികൾ ആരംഭിക്കും. വടകര നാദാപുരം കുറ്റിയാടി പേരാമ്പ്ര മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും. 25ന് രാവിലെ 9ന് എരഞ്ഞിപ്പാലം  ഹോട്ടലിൽ നടക്കുന്ന പ്രഭാത യോഗത്തിൽ കൊയിലാണ്ടി കോഴിക്കോട് നോർത്ത് കോഴിക്കോട് സൗത്ത് എലത്തൂർ മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ പങ്കെടുക്കും. കൊയിലാണ്ടി മണ്ഡലത്തിലെത് 11ന് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലും ബാലുശ്ശേരി മൂന്നിന് ബാലുശ്ശേരി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും എലത്തൂർ മണ്ഡലത്തിൽ 4 30ന് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 26ന് രാവിലെ 9ന് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിലാണ് പ്രഭാത യോഗം  തിരുവമ്പാടി മണ്ഡലത്തെ നവ കേരള മുക്കം ഓർഫനേജ് ഒ എസ് ഒ ഓഡിറ്റോറിയത്തിനും കൊടുവള്ളിയിലെ മൂന്നിന് കൊടുവള്ളി മണ്ഡലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും കുന്നമംഗലം മണ്ഡലത്തിലെ 4 30ന് കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും ബേപ്പൂർ മണ്ഡലത്തിലെ വൈകീട്ട് ആറിന് ഫാറൂഖ് നല്ലൂർ ഇ കെ നായനാർ  മിനി സ്റ്റേഡിയത്തിലും നടക്കും.