മലപ്പുറം: പ്രഭാതസദസ്സിൽ പങ്കെടുത്ത ഡി.സി.സി മുൻ അംഗത്തെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചു, പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡി.സി.സി മുൻ അംഗം എ.പി. മൊയ്തീനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഭാതസദസ്സിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.