തിക്കോടി ടൗണിൽ ദേശീയപാതയ്ക്ക് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പിന്തുണയോടെ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പ്രതിഷേധ സമരങ്ങളിൽ കുടുംബശ്രീ തൊഴിലുറപ്പ് മേഖലയിലെ പ്രവർത്തകരും അണിചേരുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് തൊഴിലുറപ്പ് പ്രവർത്തകർ നടത്തുന്ന റിലേ സത്യാഗ്രഹം രാമദാസൻ കീഴിക്കര ഉദ്ഘാടനം ചെയ്തു. ജനനിബിഡമായ തിക്കോടി ടൗണിന്റെ കിഴക്കും പടിഞ്ഞാറുമായി നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും നിലനിൽക്കുന്നതിനാൽ അടിപ്പാത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ. പി നാരായണൻ അധ്യക്ഷത വഹിച്ചു.വി. കെ അബ്ദുൾ മജീദ്, ഭാസ്കരൻ തിക്കോടി സുധാകര ബാബു, ജിഷ.ടി, റീത്ത എൻ. ടി.കെ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.